പരോള്‍ ആദ്യപ്രദര്‍ശനം ജനുവരി 7 ന് തിരുവനന്തപുരത്ത്.
സ്നേഹം നിറഞ്ഞ കൂട്ടുകാര്‍ക്ക്,
പരോള്‍ ആദ്യ കോപ്പി സെന്‍സര്‍ഷിപ്പ് കഴിഞ്ഞ് ലഭ്യമായതിനെ തുടര്‍ന്ന്, 2009 ജനുവരി 7 ബുധനാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം വഴുതക്കാട് കലാഭവന്‍ തിയറ്ററില്‍ വച്ചു നടത്തുന്നതാണ്. എല്ലാ ബൂലോകരും തദവസരത്തില്‍ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു ക്ഷണമായി കണക്കാക്കാന്‍ അപേക്ഷിക്കുന്നു.
സസ്നേഹം
സനാതനന്‍
സങ്കുചിതന്‍
സസ്നേഹം
സനാതനന്‍
സങ്കുചിതന്‍
13 comments:
ഞാന്‍ വരാം, എപ്പം വന്നു എന്നു ചോദിക്കാന്‍ അവിടെ ആരെയെങ്കിലും ഏര്‍പ്പാടു ചെയ്തു നിര്‍ത്തിയിരുന്നാല്‍ മതി
വരണമെന്നു നല്ല ആഗ്രഹമുണ്ട്, പക്ഷേ...
എന്തായാലും അഭിനന്ദനങ്ങള്‍.
നവവത്സരാശംസകള്‍!!
രണ്ടണ്ണന്മാര്‍ക്കും മനസ്സ് നിറഞ്ഞ് സലാം :)
വരാന്‍ പറ്റാത്തതില്‍ സങ്കടം.
ആശംസകൾ
എല്ലാ നന്മകളും നേരുന്നു.
സനാതനും,സങ്കുചിതനും എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു.
നാട്ടിലായിരുന്നെങ്കില്‍ തീര്‍ച്ചയായും അവിടെ വരുമായിരുന്നു.
ഒന്നെടുത്ത് പറയാതെ വയ്യ. മലയാളസിനിമാകുലപതികള്‍ ചെയ്യുന്നതിലും വേഗം ഫസ്റ്റ് പ്രിന്റ് റെഡിയാക്കിയ പ്രദമ ബൂലോഗ സിനിമ പ്രശംസനീയം തന്നെ. ഇതിന് പുരസ്കാരങ്ങള്‍ കിട്ടുവാന്‍ പ്രാര്‍ത്ഥിക്കുന്നു.
സന്തോഷം
ആശംസകള്‍
അവിടെ എത്താനാവാത്തോണ്ട് എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു.
ഇവിടെ എത്രയും പെട്ടെന്ന് തന്നെ പ്രദര്‍ശനം സംഘടിപ്പിക്കും എന്നു പ്രതീക്ഷിക്കുന്നു...
സങ്കുവിനും സനാതനനും... ഇതില്‍ ഭാഗഭാക്കായ മറ്റെല്ലാവര്‍ക്കും അഭിനന്ദങ്ങള്‍...
ഞാന്‍ ഉണ്ടാവും പത്തുമണിക്ക് കലാഭവന്‍ തീയേറ്ററില്‍. പരോള്‍ കണ്ടിട്ട് തന്നെ ബാക്കി കാര്യം.
ഇപ്പോഴാണ് ഇത്തരമൊരു സംരംഭത്തെക്കുറിച്ച് കേള്‍ക്കുന്നത്. അഭിനന്ദനങ്ങള്‍...
കാണാന്‍ കഴിയില്ല...
അങ്കമാലിയില്‍ ഒരു ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നുണ്ട്. അവിടെ കാണാന്‍ സാധ്യതയുണ്ടോ?
സനാതനും,സങ്കുചിതനും എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും സര്‍വ്വ മംഗളങ്ങളും ആശംസകളും നേരുന്നു.!
പരോള്‍ കണ്ടു. അഭിനന്ദനങ്ങള്‍.
തിരക്കഥ വായിച്ച കാര്യം പറയട്ടെ; വായിച്ചപ്പോള്‍ ഓര്‍മ വരുന്നത് ഒരിക്കല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ കണ്ട കാഴ്‌ചയാണ്. വിട പറയലിന്റെ വേദനയിലാണ് പലരും. അപ്പോള്‍ ഒരു കുട്ടി നിര്‍ത്താതെ നിലവിളിക്കുന്നു. തന്നെ വിട്ടുപോകുന്ന അച്ഛനുമമ്മയ്‌ക്കുമൊപ്പം ഗള്‍ഫിലേക്ക് പോകാനുള്ള വാശിയായിരിക്കാം ആ എട്ടു വയസ്സുകാനെന്നാണ് കരുതിയത്. പക്ഷെ, താന്‍ വരുന്നില്ലെന്നും, മുത്തച്ഛനോടൊപ്പം നാട്ടില്‍ നിന്നോളാമെന്നുമായിരുന്നു ആ ചുളിഞ്ഞ തൊലിയുള്ള കൈ വിടാതെ പിടിച്ച് കരയുന്ന അവന്റെ വാശി. അത് കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. യഥാര്‍ത്ഥത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് സ്വന്തം മണ്ണാണ് നഷ്‌ടപ്പെടുന്നത്...ഇത് ഓര്‍മിപ്പിച്ചതിന് നന്ദി സങ്കുചിതാ...
സിനിമയ്‌ക്ക് എല്ലാ ഭാവുകങ്ങളും. യുഎഇയില്‍ വ്യാജ സിഡി ഇറങ്ങുമ്പോള്‍ കാണും.
Post a Comment