Thursday, August 27, 2009

പരോള്‍







കഥ,തിരക്കഥ,സംഭാഷണം:സങ്കുചിതൻ
ഛായാഗ്രഹണം:രെജിപ്രസാദ്
ചിത്രസംയോജനം:ബി.അജിത് കുമാർ
ശബ്ദമിശ്രണം:രെഞ്ജിത് രാജഗോപാൽ
സംഗീതം:പ്രവീൺ കൃഷ്ണൻ
സംവിധാനം:സനാതനൻ
നിർ‌മാണം:ദിലീപ് എസ്. നായർ



പ്രിയപ്പെട്ട വായനക്കാരേ ഇത് പരോൾ... പരിമിതികൾക്കുള്ളിൽ നിന്ന് കുറച്ച് മലയാളം ബ്ലോഗർമാർ നിർമിച്ച ആദ്യ മലയാള ബ്ലോഗ് ചലചിത്രം. കണ്ടറിയാനുള്ളത് പറഞ്ഞറിയിക്കേണ്ട കാര്യമില്ലല്ലോ.അതിനാൽ കൂടുതൽ എഴുതുന്നില്ല,കൂടുതൽ വായനയ്ക്ക് ഇവിടെ പോകുക.തിരക്കഥ ഇവിടെ.പോരായ്മകൾ അനവധിയുണ്ടെങ്കിലും സാമ്പത്തികവും സാങ്കേതികവുമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പൂർത്തീകരിച്ചു എന്നുള്ളതുകൊണ്ട് തികഞ്ഞ അഭിമാനത്തോടെ ഞങ്ങൾ പരോൾ ഇവിടെ പ്രദർശിപ്പിച്ചുകൊള്ളുന്നു.മലയാളം ബ്ലോഗിൽ ആദ്യമായി ഒരു മുഴുനീളസിനിമാ പ്രദർശനം ആദ്യത്തെ ഓണപ്പതിപ്പിലൂടെ ആകുന്നതിൽ നിറസന്തോഷം.
ബ്ലോഗറിൽ 100 മെഗാബൈറ്റ് വരെ വലിപ്പമുള്ള ഫയൽ മാത്രമേ അപ്‌ലോഡ് ചെയ്യാൻ കഴിയൂ എന്നതുകൊണ്ട് വീഡിയോ ക്വാളിറ്റി കുറച്ചിട്ടുണ്ട് ക്ഷമിക്കുക.

46 comments:

ഹരിയണ്ണന്‍@Hariyannan August 28, 2009 at 9:25 PM  

ഏറെക്കാലമായി “പരോള്‍”കാണാന്‍ ആഗ്രഹിച്ചിരുന്നു.
ഇതൊരു ചെറിയ സിനിമയല്ല,49 മിനിട്ടില്‍ അവസാനിക്കാത്ത ഒരു വലിയ സിനിമയാണ്.

എന്റെ മകള്‍ ഇപ്പോള്‍ “പരോളി”ലാണ്.
ഓരോതവണയും അവളെവിളിക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് ഇതിലെ കഥാപാത്രങ്ങള്‍ കടന്നുവരും.

സനാതനനും മണികണ്ഠനും ഓരോ പിന്നണിപ്രവര്‍ത്തകരും വാക്കുകള്‍ക്കതീതമായ അഭിനന്ദനമര്‍ഹിക്കുന്നു.

cibu cj August 29, 2009 at 12:12 AM  

ഓപ്പണിംഗ് സീൻ കുറച്ചുകഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി സംഗതി ഫാർഗോ തന്നെ എന്ന്; അതുകൊണ്ടൊരു കാറുതന്നെ വരുമെന്നും :) അതേസമയം ആ ഐഡിയ ഈ സിനിമയ്ക്ക് നന്നായി ചേരുന്നു താനും.

കണ്ടുകൊണ്ടിരിക്കുന്നു. ഇതുവരെ അടിപൊളി.

പാമരന്‍ August 29, 2009 at 6:38 AM  

എനിക്ക്‌ വലുതാവണ്ട!!!!

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ August 29, 2009 at 10:39 AM  

സിനിമയുടെ മാറ്റവും അന്വേഷണങ്ങളുടെ മുന്നേറ്റവും പതിഞ്ഞിട്ടുണ്ട്‌.

അപ്പു August 29, 2009 at 11:31 AM  

കണ്ടു കൊണ്ടിരിക്കുന്നു. വളരെ ഇഷ്ടമായി ഇതുവരെ..

കുറുമാന്‍ August 29, 2009 at 12:32 PM  

കൈരളിയില്‍ വരുന്നു എന്ന് സങ്ക് വിളിച്ച് പറഞ്ഞതിനാല്‍, തുടക്കം മുതല്‍ കാണാനൊത്തു. നല്ല വര്‍ക്ക്.

ഇതിന്റ്നെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍, അഭിനന്ദനങ്ങള്‍

കണ്ണനുണ്ണി August 29, 2009 at 5:53 PM  

പരിമിതികള്‍ക്കുള്ളില്‍ നിന്ന് നോക്കുമ്പോള്‍ ഹൃദ്യമായ അവതരണം ..
വളരെ നല്ല ഒരു ആശയം പകരുന്നുണ്ട് പ്രേക്ഷകര്‍ക്ക്‌....
ഇനിയും ഇത് പോലെ ഉള്ള സംരംഭങ്ങള്‍ ഉണ്ടാവട്ടെ.. ഉണ്ടാകുവാന്‍ ഇതൊരു മാതൃക ആവട്ടെ
ആശംസകള്‍

കുമാരന്‍ | kumaran August 29, 2009 at 7:44 PM  

good attempt..

Kiranz..!! August 29, 2009 at 8:26 PM  

ഭാര്യ പറയാറുണ്ട്..സിനിമ കണ്ട് വികാരധീനനാവുന്നത് എന്റെ കള്ളത്തരമാണെന്ന്..
പരോളിന്റെ അവസാനം വികാരധീനനാ‍യത് ഞാൻ മാത്രമാണോ ? അല്ലാതെ ആരെങ്കിലും ഒരാൾ കൂടി ?
രോഗമില്ലെന്നെനിക്കാശ്വസിക്കാനാ..!

ആരെങ്കിലും ഒന്നു പറയൂവോ പ്ലീസ്..

VEERU August 29, 2009 at 8:46 PM  

പരിമിതികള്‍ക്കുള്ളില്‍ നിന്ന് നോക്കുമ്പോള്‍ ഹൃദ്യമായ അവതരണം ..
കണ്ണനുണ്ണി പറഞ്ഞതേ ..എനിക്കും പറയാനുള്ളൂ...!!

mahi August 29, 2009 at 9:15 PM  

i dont kno why iam crying..................
.............KANNA...............I MISS U....
Sanathan and crews..............lot of thanks................
u are open my eyes iam going to resign my job.............i will be ther ..ocober 24th
i want to live ,.like kannan...............

അനിൽ@ബ്ലൊഗ് August 29, 2009 at 9:27 PM  

കുറച്ച് കണ്ടു.
ബാക്കി സൌകര്യമായി കാണാം.
എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍.

വേണു venu August 30, 2009 at 12:07 AM  

കണ്ണനറബിയറിയുമോ....അവിടം വരെ കണ്ടു.

ഗ്രേട്ട് എഫ്ഫൊര്‍ട് . തീര്‍ച്ചയായും ഇതിനു പിന്നിലെ എല്ലാ പ്രവര്‍ത്തകരും പ്രശംസ അര്‍ഹിക്കുന്നു.
പരിമിതികള്‍ക്കുള്ളില്‍ നിന്നൊരു ചെറിയ വിപ്ലവം തന്നെ.
ആശംസകള്‍.:)

സുനീഷ് August 30, 2009 at 2:45 AM  

ദൃശ്യഭാഷയിലേക്കെഴുതുന്നതിന് മുന്‍പ് തിരക്കഥ വായിക്കാന്‍ അവസരം കിട്ടിയ ആദ്യത്തെ ചലച്ചിത്രമാണ്. വളരെ സന്തോഷം തോന്നുന്നു.
കണ്ണനോട്: വിഷമിക്കണ്ടാട്ടോ...

ഗുണാളന്‍ August 30, 2009 at 8:01 AM  

അഭിനന്ദനങ്ങൾ.... ഈ ഓണം ജയിൽ പുള്ളികൾ എല്ലാം പരോളിലിറങ്ങി ക്വട്ടേഷനെടുത്തു താണ്ടവമാടി തകർത്തു വരൂ നമ്മുടെ യീ പടവലങ്ങ പോലെത്തെ കേരളം...ഒരു വെറും ദേവർ സ്കോച്ചിന്റെ പിടിയിൽപെട്ടു വാളു വച്ചു തകർന്നു പോയീ എന്റെ ഓണം.. സാമ്പത്തിക മാന്ദ്യം തീർന്നിട്ടു വേണം ഒന്നു പരോളിലിറങ്ങാൻ..ജയിലാണേലും , തെക്കു വടക്കു തെണ്ടി നടക്കുന്നതിലും ഭേദമല്ലേ... കമ്മ്യൂണിസം വിദ്യഭ്യാസം സാർവ്വത്രികമാക്കിയപ്പോൾ വ്യവസായം കടലാസിലായീ,, ഈ ഹ്രസ്വ കേരളത്തിനെ ഉണർത്തുമോ .. അതോ പരാജയത്തേ കാൽപനികമായീ കാണാൻ മലയാളിയേ പ്രേരിക്കുമോ.. ഒരു പ്രേഷക സർവ്വ്വേക്കു സ്കോപ്പ്‌ ഇണ്ട്‌

വികടശിരോമണി August 30, 2009 at 2:45 PM  

എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ,ബൂലോകം പുതിയ ലോകങ്ങളെ കീഴടക്കുന്നതു സന്തോഷപ്രദം.

പാവപ്പെട്ടവന്‍ August 30, 2009 at 3:08 PM  

മുഴുവനും ഒരു ഇരുപ്പില്‍ തന്നെ കണ്ടു എനിക്ക് വളരെ ഇഷ്ടപ്പെട്ടു മനോഹരമായ ആവിഷ്കാരം പ്രവാസികളും അവരുടെ വേദനകളും അവരുടെ മക്കളുടെ നാടിനോടുള്ള പ്രിയവും നന്നായി വരച്ചിരിക്കുന്നു അറിയാതെ കണ്ണ് നനഞ്ഞ സമയങ്ങളും ഉണ്ടായി. തില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും
ആത്മാര്‍ഥമായ ആശംസകള്‍

Sureshkumar Punjhayil August 30, 2009 at 9:17 PM  

Abhinandanangal... Nalla samrambham... Manoharamayirikkunnu, Ashamsakal...!!!

Cartoonist August 31, 2009 at 6:00 AM  

സനാതനാ & കൊ.,
ഞാനിത് അന്ന് ചങ്ങമ്പുഴപ്പാര്‍ക്കില് വെച്ച് കണ്ടതല്ലെ.
ഇനി കുഞ്ഞന്‍ സിദ്ദാണ്യെക്കൂടി കാണിക്കണം.
ഇന്നു മുതല് അവന് ഉസ്ക്കൂള്‍ പൂട്ടാ...

ലേഖാവിജയ് August 31, 2009 at 4:21 PM  

കണ്ണന്‍ അഛനുമായി ഫോണില്‍ സംസാരിച്ചതിനു ശേഷം ഞാനൊന്നും കണ്ടില്ല,കണ്ണ് നിറഞ്ഞിട്ട്..

അരൂപിക്കുട്ടന്‍/aroopikkuttan August 31, 2009 at 11:00 PM  

കൈപ്പള്ളീ..

ആള്‍ക്കൂട്ടത്തില്‍ ശ്രദ്ധപിടിച്ചുപറ്റാനായി കൂവുന്ന മനോരോഗിയെപ്പോലെയാണ് താങ്കള്‍.

സകലതിനോടും കടുത്ത വിമര്‍ശനം പ്രകടിപ്പിക്കുമ്പോള്‍ സ്വയം വിലയിരുത്താനെങ്കിലും മെനക്കെടുക.

നടുറോഡില്‍ തൂറുന്നവന്റേയും ആള്‍ക്കൂട്ടത്തില്‍ തുണിയുരിഞ്ഞാടുന്നവന്റേയും നിലവാരത്തിലേക്ക് നിങ്ങള്‍ അധഃപതിക്കുന്നതുകാണുമ്പോള്‍...

കഷ്ടം....എന്താടോ താന്‍...?

റോബി September 1, 2009 at 1:01 AM  

കമന്റു സനലിനു പേഴ്സണലായി എഴുതണമെന്നു കരുതി. കൈപ്പള്ളിയോട് അരൂപിക്കുട്ടന്റെ മറുപടി കണ്ടപ്പോള്‍ ഇവിടെ തന്നെ ഇടണമെന്നു തോന്നുന്നു.

ഇഷ്ടപ്പെടാത്തവ ആദ്യം പറയാം.

അദ്യഭാഗങ്ങളില്‍, ചില ക്യാമറ ആംഗിളുകള്‍ distract ചെയ്യുന്നതായി തോന്നി. പ്രത്യേകിച്ചും ലോ ആംഗിളിലുള്ള ചിലത്. കണ്ണനൊക്കെ കാറില്‍ നിന്നിറങ്ങുമ്പോഴുള്ളതൊക്കെ ഉദാഹരണം.

ആദ്യഭാഗങ്ങളില്‍ ഡയലോഗ് വളരെ കൂടുതലായോ എന്നു സംശയം. ആ അടുക്കളയിലെ സീനിലൊക്കെ. പിന്നെ, കുറെ നാളുകള്‍ക്കു ശേഷം കാണുന്നവര്‍ കൂടുതല്‍ സംസാരിക്കുമല്ലോ.

കണ്ണന്റെ ഡയലോഗ് ഡെലിവറി ഒന്നും ഇഷ്ടപ്പെട്ടില്ല. ഒരേ ടോണില്‍, വളരെയുറക്കെ സംസാരിക്കുന്നു എപ്പോഴും.

ചിലയിടങ്ങളില്‍, ഓബ്ജെക്ട് ലെന്‍സിനോടു വളരെ സമീപത്ത് വരുന്നതു മൂലമുള്ള ഇമേജ് ഡിസ്റ്റോര്‍ഷന്‍.

ശബ്ദലേഖനത്തില്‍ ചില്ലറ പാളിച്ചകള്‍ ഉള്ളതായി തോന്നി. ചിലപ്പോഴൊക്കെ ഒരു മുഴക്കം പോലെ.

പക്ഷേ, ഇതൊന്നും ഈ സിനിമയുടെ കണ്ടന്റിനെ കാര്യമായി ബാധിക്കുന്നില്ല. ക്ലൈമാക്സ് അത്യുഗ്രന്‍. ആ കുട്ടികള്‍ കളിക്കുന്ന ചില സീനുകളൊക്കെ വളരെ നന്നായി. അഭിനേതാക്കളെല്ലാം നന്നായി...മിതമായ പ്രകടനങ്ങള്‍.

രാത്രിയിലെ ആ കുളത്തിലെ സീനൊക്കെ എങ്ങനെ ലൈറ്റപ്പു ചെയ്തു എന്ന് അറിയണമെന്നുണ്ട്. നാച്വറല്‍ ലൈറ്റു പോലെ തോന്നിക്കുന്നു. അതൊക്കെ നന്നായി. സങ്കുവിന്റെ തിരക്കഥയും കൊള്ളാം. ആളുകള്‍ വെറുതെ നിന്നു ഡയലോഗു പറയുന്ന മലയാളം സിനിമയിലെ സ്ഥിരം രീതി അല്ലല്ലോ.

അരൂപിക്കുട്ടന്‍/aroopikkuttan September 1, 2009 at 9:24 AM  

:)

എനിക്ക് എത്രയും ബഹുമാനമുള്ള കൈപ്പള്ളിക്ക്,

താങ്കളുടെ വിമര്‍ശനാത്മകമായ അഭിപ്രായപ്രകടനം ദുരുപദിഷ്ടവും അപൂര്‍ണവും അപക്വവുമാണെന്നു തോന്നിയതുകൊണ്ടും,വളരെ ലളിതമായിച്ചെയ്ത ഒരു സിനിമയെ അതിന്റെ പരിമിതികള്‍ മനസ്സിലാക്കാതെ അടച്ചാക്ഷേപിക്കുന്നതുപോലെ തോന്നിയതിലെ ഹൃദയനൊമ്പരം കൊണ്ടും സ്വയംഭൂവായ ഹൃദയഭാഷ താങ്കളെ കുത്തിനോവിക്കുകയോ വ്യക്തിപരമായി വേദനിപ്പിക്കുകയോ താങ്കള്‍ എന്തല്ലയോ അതാണെന്ന് തെറ്റിദ്ധാരണ ഉണ്ടാക്കുകയോ ചെയ്തെങ്കില്‍ അരൂപിക്കുട്ടന്‍ ഒരു പാവം കൊച്ചുകുട്ടിയുടെ നൈര്‍മല്യഭൂഷിതഭാഷയിലേക്ക് സ്വയം മാറുന്നു.

http://mallu-ungle.blogspot.com/2008/10/blog-post.html

ഇങ്ങനെയുള്ള വല്ലതുമൊക്കെയാണെങ്കില്‍ ഭാഷാപ്രയോഗം കൊണ്ടുള്ള അധിക്ഷേപത്തോളം വരില്ലെന്നും തിരിച്ചറിയുന്നു.

മലയാളത്തിലെ മികച്ച സിനിമകളെ പരിശോധിക്കുന്ന അളവുകോലുകളുമായി ഈ സിനിമയെ കീറിമുറിച്ചുപരിശോധിക്കാനാണെങ്കില്‍..പ്ലീസ്, “പരോള്‍” ദേശീയ അവാര്‍ഡിനുവേണ്ടി ഉണ്ടാക്കിയതല്ലെന്നുതോന്നുന്നു.

റോബിയുടെ കമന്റ് ഈ സിനിമയെ എങ്ങെനെ വിമര്‍ശിക്കാം എന്നതിന്റെ ഉത്തമോദാഹരണമായിരിക്കും.

“ഈ സിനിമ വകക്കുകൊള്ളില്ല“ എന്നോമറ്റോ അടച്ചാക്ഷേപിച്ച് അഹോരാത്രം ഈ കലാസൃഷ്ടിക്കുപിന്നില്‍ ഉറക്കമിളച്ചവരെ അധിക്ഷേപിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നതിനുപകരം,ഇഷ്ടപ്പെട്ട കാര്യങ്ങളെ അഭിനന്ദിക്കുകയെങ്കിലും ആകാമെന്ന്.

ഒരു ദിവസം ഉറക്കമിളച്ച് ഒരാള്‍ ഒരു 3ഡി കാരിക്കേച്ചര്‍ ചെയ്ത് പോസ്റ്റിടുമ്പോള്‍ നിസാരമായ ഒരു സ്മൈലി കമന്റായിക്കിട്ടുന്നതില്പോലും അസഹിഷ്ണുതയുള്ളവര്‍ക്ക് മാസങ്ങള്‍ നീളുന്ന ഒരു കാലാതപസ്യയുടെ സര്‍ഗവേദനയെങ്കിലും മനസ്സിലാക്കാന്‍ കഴിഞ്ഞെങ്കില്‍...

സനാതനന് ‍| sanathanan September 1, 2009 at 11:30 AM  

തീർച്ചയായും പരോളിന് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരും വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. നഷ്ടപ്പെട്ടിട്ടുമുണ്ട്.പക്ഷേ അതൊന്നും ഒരു സിനിമയെ വിമർശിക്കുന്നതിനോ ഇഷ്ടപ്പെടുന്നതിനോ മാനദണ്ഡമാകാൻ പാടില്ലതന്നെ.കൈപ്പള്ളിയുടെ വിമർശനത്തിൽ കഴമ്പുള്ള ചില ഭാഗങ്ങളുണ്ട്. എന്നാൽ ഇവിടെ ഓർക്കേണ്ടത് ഇത് ഒരു ചലച്ചിത്രം എന്നതിനേക്കാൾ ‘ബ്ലോഗ് ചലചിത്രം‘ എന്ന നിലക്കാണ് ഉരുവം കൊണ്ടത് എന്നതാണ്. ഈ വാചകം വെറും പബ്ലിസിറ്റി സ്റ്റണ്ടായി വായിക്കരുത്, പ്ലീസ്. ഞാൻ ഓർമ്മക്കുരുക്കുകളിൽ ഇട്ട എന്റെ ഒരു പഴയ ഷോർട്ട് മൂവി കണ്ടപ്പോൾ സങ്കുചിതൻ ആണ് താൻ ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഒരു തിരക്കഥ സിനിമയാക്കാമോ എന്ന് ആരായുന്നത്. അങ്ങനെ അദ്ദേഹം 1999 ലോ മറ്റോ എഴുതിയ തിരക്കഥയാണ് ഞങ്ങൾ ബ്ലോഗർമാരുടെ സഹകരണത്തോടെ സിനിമയാക്കാൻ ശ്രമിച്ചത്. ബ്ലോഗർമാരുടെ ഭാഗത്തുനിന്നുള്ള സഹകരണം പ്രതീക്ഷിച്ചതിലും കുറവായിരുന്നു എന്നതാണ് വാസ്തവം.പലർക്കും ഇത് ഒരു ഉട്ടോപ്യൻ ഐഡിയാ ആയിരുന്നു.എന്നാൽ ബ്ലോഗിൽ വന്ന ഒരു തിരക്കഥ അവലംബിച്ച് ബ്ലോഗിന്റെ -അതു നൽകിയ കൂട്ടായ്മയുടെ- ഫലമായി ഒരു ചലച്ചിത്രം എന്ന ആശയവുമായി ഞങ്ങൾ മുന്നോട്റ്റ് പോവുകയായിരുന്നു. കണ്ടു പഴകിയ പലതും ഉണ്ടെങ്കിലും മനുഷ്യമനസിനെ സ്പർശിക്കുന്ന ഒരു എലമെന്റ് ആ തിരക്കഥയിൽ ഉണ്ടായിരുന്നതുകൊണ്ട് അതു തന്നെ മതിയെന്ന് ഞാൻ ശഠിക്കുകയും ചെയ്തു, അത് തെറ്റായിരുന്നു എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. കാരണം ആ ഒരു എലമെന്റ് അപൂർണമായെങ്കിലും,കുറവുകളോടെ ആണെങ്കിലും ആവിഷ്കരിക്കാൻ കഴിഞ്ഞതുകൊണ്ടാണ്.പരൊൾ കണ്ട് കഴിയുമ്പോൾ ഹൃദയമുള്ള ഓരോ പ്രേക്ഷകനും കണ്ണ് നിറയുന്നത്. സിനിമയുടെ സാങ്കേതിക പൂർണതയില്ലെങ്കിലും സിനിമയുടെ സംവേദനാത്മകതലം പരോൾ ഒരു ചെറിയ അളവൊളമെങ്കിലും കൈവരിച്ചിട്ടുണ്ട്.അത് പരോളിന്റെ മേന്മയാണ്. സാങ്കേതികപൂർണതകൊണ്ടും വിഷയത്തിന്റെ തെരഞ്ഞെടുപ്പുകൊണ്ടും മികച്ച് നിൽക്കുന്ന പല സിനിമകളും മനുഷ്യനെ സ്പർശിക്കാതെ പോകുമ്പോൾ എല്ലാ കുറവുകളോടെയും പരോൾ മനുഷ്യമനസിനെ ചെറുതായെങ്കിലും സ്പർശിക്കുന്നു എന്നത് വലിയൊരു മേന്മയാണ്. അത് തിരിച്ചറിയുന്നതുകൊണ്ടുതന്നെ, അതിനെ അംഗീകരിക്കാതെയുള്ള അടഞ്ഞ വിമർശനങ്ങളെ വിലമതിക്കുന്നില്ല. എന്നാൽ വിമർശനങ്ങളിലൂടെ ചൂണ്ടിക്കാണിക്കപ്പെട്ടതും ഭാവി പ്രവർത്തനങ്ങളിൽ പരിഹരിക്കപ്പെടേണ്ടതുമായ പിഴവുകളെ ഉൾക്കൊള്ളുകയും ചെയ്യുന്നു. ഉദാ:ശബ്ദലേഖനത്തിലും,ഡബിങ്ങിലും, കാസ്റ്റിങ്ങിലും, വിഷയസ്വീകരണത്തിലും ഷോട്ടുകളെക്കുറിച്ചുള്ള അലംഭാവത്തിന്റെ കാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. ഞങ്ങളുടെ പരിമിതികൾ ഞങ്ങൾക്ക് നന്നായി അറിയാം..ഒരു ദിവസം പത്തും പതിനൊന്നും സീനുകൾ ഷൂട്ട് ചെയ്യേണ്ടിവരുമ്പോഴുണ്ടാകുന്ന പിഴവുകൾ ഒഴിവാക്കാൻ ഒരേ ഒരു വഴിയേ ഉള്ളു ഒരു ദിവസം കൂടിപ്പോയാൽ അഞ്ചു സീനുകൾ ഷൂട്ട് ചെയ്യുക.അതിന് കൂടുതൽ ദിവസങ്ങൾ ഷൂട്ട് ചെയ്യേണ്ടിവരും.അതിന് പണം വേണം.പണം വേണ്ടത്ര ഇല്ല.അതുപോലെ ഡബിംങ്ങ് ശരിയായിട്ടില്ല എന്ന് തിരിച്ചറിയുമ്പൊൾ ശരിയാകുന്ന വിധത്തിൽ മറ്റൊരു ആർട്ടിസ്റ്റിനെക്കൊണ്ട് ഡബിംഗ് നടത്താൻ ഞങ്ങൾക്ക് കഴിയണം.അതിന് സ്റ്റുഡിയോ അവെയ്ലാബിൾ ആകണം ആർട്ടിസ്റ്റിന് കൊടുക്കാൻ കാശുവേണം. പണം അതിനുമില്ല. ഉള്ളതുകൊണ്ട് ഓണം ഉണ്ണുന്നതിന്റെ അസ്കിതകൾ ഉണ്ട്,അത് അംഗീകരിക്കുന്നു....കൈപ്പള്ളീ, പക്ഷേ ഇത് ഞങ്ങളുടെ പൊട്ടൻഷ്യൽ ആയി മാത്രം കാണൂ...ഇതിലും മികച്ചത്..വളരെ മികച്ചത് ചെയ്യാൻ ഞങ്ങൾക്ക് കഴിയും..ഞങ്ങൾക്ക് സമയവും..പണവും സഹകരണവും നൽകൂ.ഞങ്ങൾ അത് തെളിയിക്കാം..
കൈപ്പള്ളി ഒരു മണിക്കൂർ 40 മിനുട്ട് വേസ്റ്റാക്കി എന്നു പറയുന്നത് ഞാൻ വിശ്വസിക്കുന്നില്ല.അത് ചുമ്മാ ഒരു ജാഡ...പിന്നെ ഒന്നുകൂടിയുണ്ട് ബ്ലാക്ക് ഡാലിയ കണ്ട് ഇഷ്ടപ്പെടുന്ന ആളുകളും എ ഷോർട്ട് ഫിലിം എബൌട്ട് ലവ് കന്റിട്ട് ഇഷ്ടപ്പെടാത്ത ആളുകളും ഉണ്ട്..അവരെ എങ്ങനെ കുറ്റം പറയും അത് അവരുടെ ഇഷ്ടാനിഷ്ടങ്ങൾ മാത്രമാണ്.അത് തുറന്ന് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട് താനും.പക്ഷേ അവർ മറുപടികളെ സഹിഷ്ണുതയോടെ കാണണമെന്ന് മാത്രം.ഒരു കാര്യത്തിൽ മാത്രമേ ദുഃഖമുള്ളു.കൈപ്പള്ളി കമെന്റ് മായ്ച്ചു കളഞ്ഞതിൽ...

സനാതനന് ‍| sanathanan September 1, 2009 at 11:30 AM  

കാണുകയും അഭിപ്രായം (അഭിനന്ദനങ്ങളും വിമർശനങ്ങളും) അറിയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.
പരോൾ ഒരു പരീക്ഷണസിനിമയെന്ന് പറയുന്നത് വിമർശനങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു വഴിയാണെങ്കിൽ ഒരിക്കലും അത് ഒരു പരീക്ഷണ സിനിമയാണെന്ന് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.വിമർശനങ്ങൾ ഞങ്ങൾ തീർച്ചയായും അർഹിക്കുന്നുണ്ട്.വിമർശനങ്ങളെ തികഞ്ഞ ആദരവോടെ തന്നെ കാണുകയും ചെയ്യുന്നു.അഭിനന്ദനങ്ങൾ ഞങ്ങൾക്ക് പ്രചോദനമാകുമ്പോൾ തന്നെ വിമർശനങ്ങൾ ഞങ്ങളെ സ്വയം നവീകരിക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ അഭിനന്ദനങ്ങൾ വല്ലാതെ ഫ്ലാറ്റായി പോകുന്നതുപോലെ തന്നെ വിമർശനങ്ങൾ വല്ലാതെ അടഞ്ഞുപോകുന്നത് ഒരു കലാസൃഷ്ടിയുടെ നിർമ്മിതിയെ,അതിൽ പ്രവർത്തിച്ചവരെ ഒരുതരത്തിലും സഹായിക്കുകയില്ല.എന്നാൽ ഇതുവരെ ഉള്ള അനുഭവം വെച്ച് അഭിനന്ദനങ്ങൾ ആണെങ്കിൽ അതിൽ വിമർശലേശമില്ലാ‍ത്തതും വിമർശനങ്ങൾ ആണെങ്കിൽ അതിൽ നന്മയുടെ വശങ്ങളെ കണ്ണടച്ചിരുട്ടാക്കുന്ന തരത്തിലുള്ളതും ആയിരിക്കും എന്നതാണ് പ്രവണത.(റോബിയുടെ കമെന്റ് ഒഴികെ) അങ്ങനെ ഒരു തെറ്റുധാരണ ഉള്ളതുകൊണ്ടുതന്നെയാണ് കൃത്യമായി അഭിപ്രായം പറയാൻ കഴിവുള്ള പലരും അഭിപ്രായം പറയാതെ നിൽക്കുന്നതും. തനിക്ക് തോന്നിയ അഭിപ്രായം മുഖം നോക്കാതെ പറഞ്ഞു എന്നതിൽ കൈപ്പള്ളിയോട് ബഹുമാനമുണ്ട്.എന്നാൽ അദ്ദേഹവും വിമർശനമെന്നാൽ കൊലപാതകം ആണെന്ന തെറ്റുധാരണയിൽ പെട്ടുപോയിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു.കൈപ്പള്ളി തന്റെ ബ്ലോഗിൽ ഇട്ട വിമർശനത്തിൽ (?) - ചിന്ത അഗ്രിഗേറ്ററിൽ ആ പോസ്റ്റ് നർമം എന്നാണ് ലേബൽ ചെയ്യപ്പെട്ടിരിക്കുന്നത് ;) - സിനിമയുടെ നല്ല വശങ്ങളെക്കുറിച്ച് രണ്ടുമൂന്നു വാചകങ്ങളെങ്കിലും ഉണ്ട്.എന്നാൽ ഇവിടെ എഴുതിയ കമെന്റിൽ അതില്ല.വിമർശിക്കുമ്പോൾ നല്ലതുവല്ലതും ഉണ്ടെങ്കിൽ അതും കൂടി പറയാൻ പാടില്ല എന്ന തീവ്രവാദ രാഷ്ട്രീയം അദ്ദേഹത്തെ പിടികൂടിയതാവാനാണ് വഴി.അതിനോടുള്ള അരൂപിക്കുട്ടന്റെ പ്രതികരണം കടുത്തുപോയി എന്ന് എനിക്കും അഭിപ്രായമുണ്ട്. അതിന് ഏതാണ്ട് അതേ ഭാഷയിൽ - ഡീസന്റ്ലി ഇൻഡീസന്റ് ;) - ആയി മറുപടി പറഞ്ഞ കൈപ്പള്ളി തന്റെ കമെന്റുകൾ ഡിലീറ്റ് ചെയ്തത് എന്തിനാണെന്ന് എനിക്ക് മനസിലായില്ല.
“ഒരു ദിവസം ഉറക്കമിളച്ച് ഒരാള്‍ ഒരു 3ഡി കാരിക്കേച്ചര്‍ ചെയ്ത് പോസ്റ്റിടുമ്പോള്‍ നിസാരമായ ഒരു സ്മൈലി കമന്റായിക്കിട്ടുന്നതില്പോലും അസഹിഷ്ണുതയുള്ളവര്‍ക്ക് മാസങ്ങള്‍ നീളുന്ന ഒരു കാലാതപസ്യയുടെ സര്‍ഗവേദനയെങ്കിലും മനസ്സിലാക്കാന്‍ കഴിഞ്ഞെങ്കില്‍...“അരൂപിക്കുട്ടന്റെ ഈ വാചകമാണോ അദ്ദേഹത്തെ ചൊടിപ്പിച്ചതെന്ന് എനിക്ക് സന്ദേഹമുണ്ട്.

സനാതനന് ‍| sanathanan September 1, 2009 at 11:31 AM  

കമെന്റിന്റെ നീളം കൂടിയതുകൊണ്ട് അത് പബ്ലിഷ് ചെയ്യില്ല എന്ന് ബ്ലോഗർ പറഞ്ഞു അതുകൊണ്ടാണ് രണ്ടായി പബ്ലിഷ് ചെയ്തത്.

☮ Kaippally കൈപ്പള്ളി ☢ September 1, 2009 at 12:25 PM  

ഇതിനുള്ള മറുപടി എഴുതിയിട്ടുണ്ടു്.

Janardhanan September 1, 2009 at 9:49 PM  

nanmakal......

Jenu, Wayanad - Doha-Qatar.

cibu cj September 2, 2009 at 5:43 AM  

ഒന്നു രണ്ടു കമന്റുകൾ:

ഇതു യൂട്യൂബിൽ ഹൈക്വാളിറ്റി വീഡിയോ ആയി ഇട്ടിരുന്നെങ്കിൽ കുറച്ചുകൂടി നന്നായി കാണാനാവുമായിരുന്നു. ഒറ്റ ഫയലായി സമ്മതിക്കുന്നില്ലെങ്കിൽ മുറിച്ച് അപ്‌ലോഡ് ചെയ്തു പിന്നെ, എല്ലാം കൂടി ചേർത്ത് ഒരു പ്ലേലിസ്റ്റ് ആക്കിയാൽ മതി.

സിനിമയുടെ ക്യാമറ വളരെ ഇഷ്ടപ്പെട്ടു. വൈഡ് ആംഗിളുകൾ, ക്ലോസപ്പുകൾ, ലൊ-ഹൈ ആംഗിളുകൾ, ലൈറ്റിംഗ് എല്ലാം എൻജോയ് ചെയ്തു. ശരിക്കും നല്ല പ്രഫഷണൽ ഫീലുണ്ട്.

അതേ സമയം കണ്ണൻ എന്ന കഥാപാത്രം പോരാ എന്നാണ്‌ തോന്നിയത്‌. ഇത്രയും വലിയ ചെക്കൻ കുഞ്ഞിപ്പിള്ളേരു വർത്താനം പറയുന്നതുപോലെ പറയുന്നതും ഉറക്കെ സംസാരിക്കുന്നതും ഒരു മന്ദബുദ്ധി-ഫീലിംഗ് ഉണ്ടാക്കി. എന്നാൽ കണ്ണന്റെ ബോഡി ലാംഗ്വേജ്, എക്സ്പ്രഷൻസ് പൊതുവെ നന്നായിരുന്നു.

ഈ തീമിനെ എക്സ്പാൻഡ് ചെയ്യാൻ നല്ല സ്കോപ്പുണ്ട്: കണ്ണന്റെ സ്കൂൾ, ചെറിയമ്മയുമായുള്ള ബന്ധം, ബാക്കി നാടും നാട്ടുകാരുമായുള്ള ബന്ധം എന്നിവയൊക്കെ പറയാതെ പോയിരിക്കുന്നു. മാത്രമല്ല നാടിത്ര ഇഷ്ടമാണെന്നിരിക്കെ എന്തിനു കണ്ണനെ അബുദാബിയിലേയ്ക്ക്ക് വരാൻ നിർബന്ധിക്കുന്നു എന്നതിനു കുറച്ചുകൂടി കൺവിൻസിംഗ് ആയ ഒരു കാരണം വേണം.

പിന്നെ, പേർസണലി ഈ വള്ളുവാടൻ ഡയലോഗുകളും നന്മനിറഞ്ഞ ഗ്രാമവും ചെടുപ്പുളവാക്കുന്നു. എനിക്ക്‌ കാണാൻ താല്പര്യം കുട്ടിയുടെ അബുദാബിയും നാടുമായുള്ള കോൺഫ്ലിക്റ്റ് ആണ്‌ - ഇതിലെ പോലെ ഒരു വൺസൈഡഡായുള്ള വ്യൂ അല്ല. റിയലിസ്റ്റിക്കല്ലി, 12 കൊല്ലം ഒരു സ്ഥലത്തു വളർന്ന ആർക്കും ആ സ്ഥലം എല്ലാതരത്തിലും മോശമാണെന്നു പറയാൻ പറ്റില്ല - ചിത്രത്തിൽ കാണിച്ചിരിക്കുന്ന വ്യൂ അതുകൊണ്ടുതന്നെ ഒരു പോപ്പുലിസ്റ്റും പൈങ്കിളിയുമാണെന്നു പറയാതെയും വയ്യ.

എന്തായാലും ഈ സംരംഭം മിനിമം ഒരു വൈഡ് വ്യൂവെർഷിപ്പ് തീർച്ചയായും അർഹിക്കുന്നു. ഇനിയും ഇതിനേക്കാൾ നല്ല സിനിമകളുമായി വരാൻ ടീമിനു കഴിയുകയും ചെയ്യട്ടെ.

സനാതനൻ | sanathanan September 2, 2009 at 8:44 AM  

കൈപള്ളിയുടെ ബ്ലോഗിലെ മറുപടി വായിച്ചു. പല നിരീക്ഷണങ്ങളും കഴമ്പുള്ളതാണ്. പക്ഷേ My son asked me why this 12 year old does not know what is inside a pumpkin seed. Why does he say there is a baby inside the seed. I had no answer for him തുടങ്ങിയ സ്റ്റേറ്റ്മെന്റുകൾ കൈപ്പള്ളിയിൽ നിന്നു വന്നു എങ്കിൽ അത് സിനിമയുടെ മാത്രം കുഴപ്പമല്ല എന്ന് വിനീതമായി പറഞ്ഞുകൊള്ളട്ടെ. (ഇതിനു മറുപടി ആ ബ്ലോഗിൽ കൊണ്ട് ഇടരുതേ പ്ലീസ്)

സിബുച്ചേട്ടന്റെ നിരീക്ഷണങ്ങൾക്കു നന്ദി. തീമിനെ എക്സ്പാൻഡ് ചെയ്യാനുള്ള സ്കോപ്പുണ്ടായിരുന്നു.പക്ഷേ ഇപ്പോൾ തന്നെ ഒരു ടെലിഫിലിം എന്ന ഫോർമാറ്റിൽ ഇത് ഒതുങ്ങുന്നില്ല.കുറച്ചുകൂടി ഒരു വലിയ ഫോർമാറ്റിലേക്ക് കൊണ്ടുപോകാനുള്ള സൌകര്യങ്ങൾ ഉണ്ടായിരുന്നില്ല.പൈങ്കിളിയാണെന്ന അഭിപ്രായത്തോട് യോജിക്കാനാവുന്നില്ല. പോപുലിസ്റ്റ് ആണെന്ന് പറയാമെന്ന് തോന്നുന്നു. എന്തായാലും ഇനിയും ധാരാളം പഠിക്കാനും പ്രവർത്തിയിൽ എത്തിക്കാനും ഉണ്ട് എന്നകാര്യം സമ്മതിക്കുന്നു.

Janardhanan September 2, 2009 at 7:02 PM  

Hai "workers".......

Ishttamaayi tto. Kannukal niranju......
Manass Wayanaattil etthi, Kuttil .....Oh....
vayya....................?

Jenu. Wayanad, Doha-Qatar.

മാണിക്യം September 2, 2009 at 8:11 PM  

പരോള്‍ .. കണ്ടു ഒരേസമയം നാടിനെ സ്നേഹിക്കുകയും എല്ലാ മലയാളിയേയും പോലെ സ്വന്തമയി ഭേദപ്പെട്ട ഒരു വീട് എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്ന അണുകുടുംബം
പെട്ടന്നൊരുനാള്‍ ജോലി നഷ്ടപ്പെടുന്ന ഗല്‍ഫ്‌കാരന്റെ അവസ്ഥ
എല്ലാബാല്യകൗതുകങ്ങളും നന്നായി വരച്ചു ചേര്‍‌ക്കാന്‍ കഴിഞ്ഞിരിക്കുന്നു.
കണ്ണന്റെ അഭിനയം വളരെ ഓമനത്വം തോന്നിപ്പിക്കുന്നു...
പരോള്‍ കണ്ടു തീരുമ്പോള്‍ മനസില്‍ ഒരു വീര്‍‌പ്പുമുട്ടല്‍ ഒരു വിങ്ങല്‍ ബാക്കിയാവുന്നു
ഒരു ചലച്ചിത്രം കണ്ടാല്‍ ഈയിടെ തോന്നാത്ത ഒരു ഫീലിങ്ങ് പരോളിനു നല്‍‌കാനായി.
ഈ വികാരം കാണികളിലുണര്‍ത്താന്‍ സാധിച്ചത് പരോള്‍ ശില്പ്പികളുടെ വിജയം,
അഭിനന്ദനങ്ങള്‍..


സന്തോഷത്തിന്റെയും സമാധാനത്തിന്റെയും
സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും
ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള
അതിരുകള്‍ ഇല്ലാത്ത നല്ല നാളെയുടെ മഹാസങ്കല്‍പ്പം,
ഓണം.

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍... :)

സനാതനൻ | sanathanan September 3, 2009 at 9:56 PM  

ഒരു സന്തോഷ വാർത്ത. ബി അജിത് കുമാറിനാണ് കഴിഞ്ഞ വർഷത്തെ മികച്ച എഡിറ്ററിനുള്ള ദേശീയ അവാർഡ്. അടൂർ ഗോപാലകൃഷ്ണന്റെ നാലു പെണ്ണുങ്ങൾ എന്ന ചിത്രത്തിലെ എഡിറ്റിങ്ങിനാണ് അവാർഡ്.

അനാഗതശ്മശ്രു September 5, 2009 at 12:41 PM  

Good effort.
Congratulations to all

K.P.SUKUMARAN September 5, 2009 at 4:06 PM  

മലയാളം ബ്ലോഗില്‍ ഒരു നാഴികക്കല്ല്.അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍!

സനാതനൻ | sanathanan September 5, 2009 at 9:07 PM  

ചന്ദ്രശേഖരൻമാഷേ അന്നും ഞാൻ കണ്ടിരുന്നു നന്ദി..ഞാൻ ആ വെബ്സൈറ്റ് നോക്കി..ബ്ലോഗറിന്റെ സൌകര്യം പ്രയോജനപ്പെടുത്താൻ നോക്കി എന്ന് മാത്രമേ ഉള്ളു..ഇനി കുറച്ചുകൂടി ക്വാളിറ്റിയോടെ അപ്‌ലോഡ് ചെയ്യാൻ നോക്കാം

ജനാർദ്ദനൻ,മാണിക്യം, അനാഗതശ്മശ്രു, കെ.പി.എസ് നന്ദി

evuraan September 6, 2009 at 9:57 AM  

ഹോസ്റ്റിങ്ങിനു സ്ഥലം ഫ്രീയായി ഞാന്‍ തരാം.
താത്പര്യമുണ്ടെങ്കില്‍ ദയവായി ഈമെയില്‍ അയയ്ക്കുമോ, ? evuraan - ജീമെയില്‍.കോം

സനാതനൻ | sanathanan September 7, 2009 at 6:47 PM  

ഓ..വല്യ കാര്യമായിപ്പോയി...ഗേറ്റ്വേ..എന്തായാലും ഞങ്ങൾക്കിതുകൊണ്ട് ധനപരമായി നഷ്ടമല്ലാതെ നേട്ടമൊന്നുമുണ്ടായിട്ടില്ല. ഇതിനിയിപ്പൊ ആളുകൾ ഡൌൺ‌ലോഡ് ചെയ്ത് കണ്ടു എന്ന് വച്ച് ഒന്നും സംഭവിക്കാനുമില്ല. എന്തായാലും ഇങ്ങനെ ഒന്ന് ചെയ്യുന്നതിനുമുൻപ് ഒരു മെയിൽ അയക്കുകയെങ്കിലും ചെയ്യാമായിരുന്നു. താങ്ക്സ് ;)

കാണി ഫിലിം സൊസൈറ്റി September 9, 2009 at 8:51 PM  

കാണി ഫിലിം സൊസൈറ്റിയുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചാല്‍ കൊള്ളാമെന്നുണ്ട്

അഞ്ചല്‍ക്കാരന്‍ September 17, 2009 at 12:32 AM  

ആഹ്ലാദം...ആമോദം.
അഭിനന്ദനങ്ങള്‍.

പരോളിന്റെ പോസ്റ്റര്‍ എന്റെ ബ്ലോഗിന്റെ സൈഡ് ബാറില്‍ കൊടുത്തു. സന്തോഷം കൊണ്ടു ചെയ്തതാണ്. തെറ്റാണെങ്കില്‍ തിരുത്താം.

ആശംസകളോടെ...

സനാതനൻ | sanathanan September 17, 2009 at 8:40 AM  

കാണി ഫിലിം സൊസൈറ്റിക്കും അഞ്ചൽക്കാരനും നന്ദി. ബ്ലോഗുകളിൽ പ്രദർശിപ്പിക്കുന്നതിന് സന്തോഷമേയുള്ളു.

Eranadan / ഏറനാടന്‍ September 18, 2009 at 3:11 AM  

ഞാനിത് അറിയാന്‍ വൈകി. ഏതായാലും ഈ പാതിരാനേരത്ത് കുത്തിയിരുന്ന് കാണട്ടെ. അഭിപ്രായം വഴിയേ അറിയിക്കാം കേട്ടോ. എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ നേരുന്നു.

EKALAVYAN | ഏകലവ്യന്‍ October 3, 2009 at 12:58 AM  

ഇപ്പോഴാണ് പരോള്‍ കാണാന്‍ തരപ്പെട്ടത്. നന്നായിരിക്കുന്നു... തുടര്‍ന്നും ഇത്തരം സംരംഭങ്ങള്‍ പ്രതീക്ഷിക്കുന്നു,

പുള്ളി പുലി October 31, 2009 at 3:59 PM  

‘ജ്വാ‍ലകൾ ശലഭങ്ങൾ‘ യു. എ. ഇ പ്രകാശനത്തിനോടനുബന്ധിച്ച് ഇന്നലെ ഈ പടം കണ്ടു ഗംഭീരായിരിക്കുന്നു ഒരു പ്രവാസി ആയ എന്റെ കണ്ണ് നിറഞ്ഞു .
അഭിനന്ദനങ്ങള്‍

pandavas... January 17, 2010 at 6:26 PM  

നല്ല സിനിമ,
പരോളുകളെക്കുറിച്ച് എനിക്കും മനസിലാകുന്നു.

നാളെകള്‍ക്ക് വേണ്ടി നെട്ടോട്ടമോടുമ്പോ നഷ്ട്ടപ്പെടുന്നത് ‘ഇന്നുകളെയാണെന്ന് അറിയുന്നില്ല ആരും.

pandavas... January 17, 2010 at 6:29 PM  

പരിമിതികള്‍ക്കുളിലെ സിനിമ എന്ന് പലരും പറഞിരിയ്ക്കുന്നു. ഇതിലെ പരിമിതി എന്താണെന്ന് എനിക്കു മനസിലായില്ല, നല്ല അവതരണം.